• Black LinkedIn Icon
  • Black Facebook Icon
  • Black Instagram Icon

© 2019 by Sani Yas Designs

Search
  • Sani Yas

ചേച്ചി

Updated: Apr 28, 2019

എന്നും ഒരുപാട് ബഹുമാനത്തോടെ.. കൗതുകത്തോടെ... ആവേശത്തോടെ ഞാൻ ചേച്ചിയോട് ചോദിക്കും.. "ചേച്ചി ഞാൻ ചേച്ചിടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്...."



ഒരു പക്ഷെ മനസ്സിലുള്ള പലതും അക്ഷരങ്ങളിലൂടെ പറഞ്ഞറിയിക്കാനാകാത്ത ചില സന്ദർഭങ്ങൾ അഭിമുകീകരിക്കാറില്ലേ..?

അത്തരമോ അല്ലെങ്കി അതിലേറെയോ വൈഷമ്യം ഈ വ്യക്തിയെ പറ്റി പറയുമ്പോഴും എഴുതുമ്പോഴും സ്ഥിരമായി ഞാൻ നേരിടുന്നുണ്ട്, അത്രയേറെ തീവ്രമാണ് ആ പേരിനോടുള്ള ബഹുമാനവും ആദരവും. അഞ്ചു വർഷത്തോളം അടുത്തു നൈല ഉഷ എന്ന പേര് എന്റെ പുസ്തകത്തിൽ ഞാൻ എഴുതിച്ചേർത്തിട്ട്... ഒരു പക്ഷെ ഇന്ന് ഞാനനുഭവിക്കുന്ന പല സൗഭാഗ്യങ്ങളും ആ എഴുതിച്ചേർക്കലിന്റെ തുടർക്കഥ എന്നുവേണം വിശേഷിപ്പിക്കാൻ...




ഒരു പക്ഷെ പരിചയപെടുന്നതിനു മുൻപോ ശേഷമോ ചേച്ചിയിലെ കലാകാരി ഒരു പരിധിക്കപ്പുറമൊന്നും എന്നെ വിസ്മയിപ്പിച്ചിട്ടില്ലെങ്കിലും ചേച്ചിയിലെ വ്യക്തിത്വം ഒരുപാടെന്നെക്കൊണ്ട് ചിന്തിപ്പിച്ചിട്ടുണ്ട് ആ ചിന്തയിലുടനീളം ബഹുമാനം എന്ന ഒറ്റവാക്കല്ലാതെ എനിക്ക് ഒരു തിരുത്തിയെഴുത്തും ഉണ്ടായിട്ടില്ല. ഒരു സാധാരണ ആരാധകനോ സുഹൃത്തോ നല്കുന്നതിലപ്പുറമായി ഒന്നും ഇതുവരെ ഞാൻ അങ്ങോട്ട് കൊടുത്തിട്ടില്ല... പക്ഷെ നേരിൽ കാണുന്നതിന് മുൻപും പിൻപും പലപ്പോഴും രക്ത ബന്ധങ്ങളേക്കാൾ കരുതലും വാത്സല്യവും അവിടെ നിന്നും ഞാൻ വസൂലാക്കിയിട്ടും ഉണ്ട്. അത്രയൊക്കെ ഞാൻ എന്ന വ്യക്തി ചേച്ചിയെ സ്വാധീനിച്ചിട്ടുണ്ടോ ? അറിയില്ല.. കാരണം എന്നെ പോലെ അല്ലെങ്കിൽ അതിലേറെ കഴിവും കരുതലും തീവ്രവുമായ ഒരുപാട് ആരാധകരുള്ള ഒരു താരത്തിന് എന്നെ പോലെ ഒരു സാധാരണയിൽ സാധാരണക്കാരനായ ഒരാളെ കൂടെ കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ... ? അങ്ങനെ പല പല ചോദ്യങ്ങൾ ഞാൻ എന്നോടായി തന്നെ പലതവണ ചോദിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇപ്പോഴും ചോദിക്കാറുണ്ട്...



ചേച്ചിയിലൂടെ ഞാൻ ഒരുപാട് ഉന്നതികൾ കണ്ടിട്ടുണ്ട് ഒരുപാട് സൗഹൃദ വലയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ഒരു പക്ഷെ എന്നെ പോലൊരാൾക് അത്രവേഗം ചെന്നെത്താൻ പറ്റാത്ത അത്രയും ഉയരത്തിലുള്ള പലരും ഇന്നെന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ആരാധനയോടെ നോക്കി കണ്ടിരുന്ന പല മുഖങ്ങളും ഇന്നെന്റെ ചാറ്റ്ലിസ്റ്റിലെ ടോപ് ലിസ്റ്റിലാണ്.. വേദികൾ, ബന്ധങ്ങൾ, ബഹുമാനങ്ങൾ, ആദരവുകൾ... അങ്ങനെ അങ്ങനെ പോകുന്നു ആ പേരിൽ ഞാൻ പറ്റിയ ആനുകൂല്യങ്ങളുടെ ലിസ്റ്റ്.....



എത്രയൊക്കെ വലിയ താരങ്ങൾ വന്നാലും എത്രയൊക്കെ സൗഭാഗ്യങ്ങൾ എന്റെ കണ്ണിനെ മഞ്ഞളിപ്പിച്ചാലും, എന്നും ഒരുപാട് ബഹുമാനത്തോടെ.. കൗതുകത്തോടെ... ആവേശത്തോടെ ഞാൻ ചേച്ചിയോട് ചോദിക്കും.. "ചേച്ചി ഞാൻ ചേച്ചിടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്...."


#nylausha #nyla_usha #sisterlove #respect #saniyas


514 views3 comments