Search
  • Sani Yas

അത് ദുബായ് എന്ന നഗരം നൽകുന്ന ഉറപ്പാണ് .

ഗൗതം എന്ന ടാക്സി ഡ്രൈവറോട് അല്ല മെക്കാനിക്കൽ എൻജിനീയറോട്.. കാരണം ദുബായ് നഗരം എന്നും പ്രതീക്ഷളോട് നീതിപുലർത്തുന്ന നാടാണ്.... പണിയെടുക്കുന്നവന്റെ പടച്ചവനാണ്... ഗൗതം അദ്ദേഹത്തിന്റെ ജോലിയിൽ ആത്മാർത്ഥത പുലർത്തുമെങ്കിൽ ഇനിയും അയാൾ വിജയിച്ചിരിക്കും അത് ദുബായ് എന്ന നഗരം നൽകുന്ന ഉറപ്പാണ്.

do you accept cards ? ചോദ്യം അവസാനിക്കും മുൻപേ ആ തെണ്ടി വണ്ടിയും എടുത്ത് അവന്റെ മാമന്റെ അടുത്തേക്ക് ഓടി.... (അല്ലെങ്കിൽ വേണ്ട അല്പം സഭ്യതയാകാം).... സമയം 8 മണിയോടടുത്തു.. F23 , X22 , 22 അങ്ങനെ സകലമാന ബസുകളും വേണ്ടുവോളം ആളുകളെ കയറ്റിയും ഇറക്കിയും കൊതിപ്പിച്ചുകൊണ്ട് കടന്ന് പോയി കൊണ്ടേ ഇരിക്കുന്നു... പോക്കറ്റിലെ ഉണ്ടയില്ലാത്ത നോൾ (ബസ് & മെട്രോ കാർഡ്) കാർഡിനെ നോക്കി "നമുക്ക് യോഗമില്ലാതായി പോയല്ലോ കുഞ്ഞേ.." എന്ന് വിലാപത്തോടെ ഡെബിറ്റ് കാർഡ് സ്വീകരിക്കുന്ന അടുത്ത ടാക്സിക്കാരന് വേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും പുനരാരംഭിച്ചു. കാത്തിരിപ്പിനൊടുവിൽ ഒരാൾ ആശ്രിതനായി എത്തി.
ഒരു 10 മിനിറ്റ് യാത്രക്കുള്ള ദൂരമാണ് അൽ നഹ്ദയിൽ നിന്നും ഖുസൈസിലോട്ട്, യാത്രയിൽ ഒന്ന് രണ്ട് ട്രാഫിക്ക് സിഗ്നലുകൾ കൂടെ ഉള്ളത് കൊണ്ട് കയറിയത് മുതലേ ഞങ്ങൾ രണ്ട് പേരും പരസ്പരം സംസാരിച്ചു തുടങ്ങി മുംബൈ സ്വദേശിയാണ് ഡ്രൈവർ നിങ്ങളെന്താണ് ജോലി എവിടെയാണ് താമസം എന്ന സ്ഥിരം ചോദ്യങ്ങൾക്കു ബദലായി ചോദിച്ച എന്റെ അതേ ചോദ്യത്തിന് മറുപടിയായി അദ്ദേഹത്തിന്റെ ചരിത്ര പുസ്തകം ഒരു 8 വര്ഷം പിറകിലേക്ക് അങ്ങേരൊന്നു തുറന്ന് തുടങ്ങി... ദുബായിലെ ഒരു പ്രമുഖ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി തുടങ്ങിയ അദ്ദേഹം ഒരു വര്ഷം മുൻപ് വരെ ഒരു കമ്പനിയിൽ മാത്രമാണ് ജോലി ചെയ്തത് 10000 ദിർഹംസോളം ഏതാണ്ട് നാട്ടിലെ 2 ലക്ഷം രൂപയോളം ശമ്പളം. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പിരിച്ചു വിട്ട തൊഴിലാളികളിൽ പെട്ട് കമ്പനിയിൽ നിന്നും ഇറങ്ങുമ്പോൾ മുന്നിൽ ശൂന്യതയായിരുന്നത്രെ ഇനിയൊരു കമ്പനിയിൽ നല്ലൊരു പോസ്റ്റിൽ ജോലി അപേക്ഷിച്ചു കാത്തിരിക്കാനോ ഓടി നടക്കാനോ ഉള്ള ബാല്യം ബാക്കിയുണ്ടെന്ന തോന്നലിൽ നിന്നും പതിയെ പിറകോട്ട് നടക്കാൻ തുടങ്ങിയിരുന്നു എന്ന്.. അങ്ങനെ മിച്ചം വെച്ച കാശെല്ലാം കൂടെ ഒപ്പിച്ചെടുത്തു ഒരു ലൈസൻസ് എടുത്തു സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചു പക്ഷെ ഒരു വർഷത്തിനുള്ളിൽ തന്നെ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായെന്ന്, ഈ ജോലിക്ക് കയറി ഇപ്പൊ രണ്ട് മാസമേ ആയുള്ളൂ ലൈസൻസ് പുതുക്കാനായി ഇപ്പഴും ഞാനൊരു നിക്ഷേപകന് വേണ്ടി തേടുന്നുണ്ട് ശ്രീലങ്കയിൽ നിന്നുമുള്ള ഒരാളുമായി സംസാരം നടക്കുന്നുണ്ട് മിക്കവാറും നടക്കും എന്നാ പിന്നെ ഒരു മാസം കൂടെ കഴിഞ്ഞു ഈ വിസ ക്യാൻസൽ ചെയ്യണം എന്നിട്ടു ഞാൻ പഠിച്ച തൊഴിലിലേക്ക് തന്നെ തിരികെ പോണം അതിലിനി എത്ര വരുമാനം കൂടിയാലും കുറഞ്ഞാലും.....ഖുസൈസ് മദീന സൂപ്പർ മാർക്കറ്റിനു മുന്നിലെ യു ടേൺ എടുത്ത് എന്റെ ഫ്ലാറ്റിനു മുന്നിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിൽ നിന്നും വല്ലാത്തൊരു ഊർജം കൈവരിക്കാൻ എനിക്ക് സാധിച്ചു... ഇറങ്ങുമ്പോൾ പ്രാർത്ഥിക്കണമെന്നും ഓർക്കണമെന്നുമൊക്കെ പറഞ്ഞു പിരിയുമ്പോൾ എല്ലാം ശെരിയാകും അല്ലാതെ എവിടെ പോകാനെന്ന ആശ്വാസ വാക്കു പറഞ്ഞു തിരിച്ചയക്കാൻ എനിക്ക് കഴിഞ്ഞുള്ളു.... ഗൗതം എന്ന ടാക്സി ഡ്രൈവറോട് അല്ല മെക്കാനിക്കൽ എൻജിനീയറോട്..

കാരണം ദുബായ് നഗരം എന്നും പ്രതീക്ഷളോട് നീതിപുലർത്തുന്ന നാടാണ്.... പണിയെടുക്കുന്നവന്റെ പടച്ചവനാണ്... ഗൗതം അദ്ദേഹത്തിന്റെ ജോലിയിൽ ആത്മാർത്ഥത പുലർത്തുമെങ്കിൽ ഇനിയും അയാൾ വിജയിച്ചിരിക്കും അത് ദുബായ് എന്ന നഗരം നൽകുന്ന ഉറപ്പാണ് .31 views
  • Black LinkedIn Icon
  • Black Facebook Icon
  • Black Instagram Icon

© 2019 by Sani Yas Designs