Search
  • Sani Yas

ഞായറാഴ്ചകളെ പ്രണയിച്ച, പെൺകുട്ടി...സ്നേഹം സ്നേഹം സ്നേഹം.

"നാലാളറിയുന്ന സുന്ദരിയായ ഒരു സിനിമാ നടിയോട് ഒരു സിനിമാ മോഹിയായ കൗമാരക്കാരാണ് തോന്നിയേക്കാവുന്ന ഒരു സ്വാഭാവിക കൗതുകം എന്നെ വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പ്രേരിപ്പിച്ച...."

പാണ്ഡിത്യ പ്രകടനത്തിന് വേണ്ടി ആലങ്കാരിക വാക്ചാതുര്യം കുത്തി നിറച്ചു പുകഴ്‌ത്താൻ മാത്രമുള്ള അകലം നമുക്കിടയിലുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. നിരന്തരം അയക്കുന്ന മെസ്സേജുകളോ വാനോളം വാഴ്ത്തുന്ന കേവലം ഫേസ്ബുക് പോസ്റ്റുകളോ മാത്രമാണ് ബന്ധങ്ങളുടെ സുനിശ്ചിതത്വം നിശ്ചയിക്കുന്നതെന്ന തികച്ചും തെറ്റായ ധാരണ വെച്ച് പുലർത്തുന്ന ഇന്റർനെറ്റ് എന്ന ചുരുങ്ങിയ ലോകത്തു മാത്രം ജീവിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉള്ള എനിക്ക് അവയിൽ നിന്ന് അല്പമെങ്കിലും വ്യത്യസ്തമായി തോന്നിയ ആത്മാർത്ഥ സൗഹൃദമാണ് സരയു മോഹൻ എന്ന അമ്മു ചേച്ചി.വര്ഷം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആദ്യമായി ഞാൻ കാണുന്നതും സംസാരിക്കുന്നതും അതിനു ശേഷം വര്ഷം ഓഡിയോ ലോഞ്ച് നടക്കുന്ന വേളയിൽ കൂടെ നിന്നൊരു ഫോട്ടോ എടുത്തു, മണ്ണിലിറങ്ങിയ താരങ്ങളെ ചേർത്ത് നിർത്തി പടം പിടിച്ചു നാട്ടുകാരെ കാണിക്കാൻ ഒരു ഇര എന്നതിലപ്പുറം യാതൊരു വിധ ആത്മാർത്ഥതയും ഞാൻ ചിരിച്ച ചിരിയിൽ കലർത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല, പിന്നീട് ഒരു സുഹൃത്തു വഴി എന്തോ പ്രൊമോഷൻ ആവശ്യങ്ങൾക്ക് വേണ്ടി ചേച്ചിയുടെ നമ്പർ ലഭിക്കുകയും ബന്ധപ്പെടുകയും ചെയ്തു, ഉദ്ധിഷ്ട കാര്യം നടന്നില്ലെങ്കിലും എന്നിലെ തുടക്കക്കാരന്റെ ഉപദ്രവ സ്മരണ പതിയെ തലപൊക്കി തുടങ്ങി, നാലാളറിയുന്ന സുന്ദരിയായ ഒരു സിനിമാ നടിയോട് ഒരു സിനിമാ മോഹിയായ കൗമാരക്കാരാണ് തോന്നിയേക്കാവുന്ന ഒരു സ്വാഭാവിക കൗതുകം എന്നെ വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പ്രേരിപ്പിച്ചു "ചേച്ചി എനിക്ക് ചേച്ചിയുടെ സോഷ്യൽ മീഡിയ പേജുകളിലേക്കുള്ള ഡിസൈൻസ് ഒക്കെ ചെയ്‌താൽ കൊള്ളാമെന്നുണ്ട് പൈസയൊന്നും വേണ്ട എനിക്കൊരു അവസരം തന്നാ മതി, അതെന്റെ കരിയെറിനെ ഒരുപാട് സഹായിക്കും " എന്നൊക്കെ പറഞ്ഞു നല്ല കട്ട സെന്റി കലർത്തിയ ഒരു ആടാറു അപ്ലിക്കേഷൻ വാട്സാപ്പ് വഴി ചേച്ചിയുടെ നമ്പറിലേക്ക് പോസ്റ്റ് ചെയ്തു മറുപടിക്കു വേണ്ടി കാത്തു നിന്നു.
അന്ന് നോക്കാം എന്ന് പറഞ്ഞു തുടങ്ങിയ റിപ്ലൈ നാല് വർഷങ്ങൾക്കിപ്പുറം ഇന്ന് സാമാന്യം വഴക്കു പറയാനും, വേണ്ടി വന്നാൽ എന്നെ നല്ല നാല് തെറി പറയാനും വരെ പ്രേരിപ്പിച്ചിരിക്കുന്നു എന്ന സത്യം അല്പം അഹങ്കാരത്തോടെ തന്നെ ഞാൻ സ്മരിക്കുന്നു, വല്യ പ്രശ്നക്കാരനല്ലാ എന്ന തോന്നലിൽ നിന്നായിരിക്കണം ചേച്ചിയിൽ എന്നെ നല്ലൊരു സുഹൃത്തായി ചേർത്ത് നിർത്തിയേക്കാം എന്ന തീരുമാനം ഉടലെടുക്കുന്നത്, ഇന്ന് ഞാൻ ഒരുപാട് ബഹുമാനത്തോടെ സ്നേഹിക്കുന്ന എന്റെ ഏറ്റവും അടുത്ത ആത്മാർത്ഥ സുഹൃത്തുക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ടു മുഖങ്ങളാണ് അമ്മു ചേച്ചിയും സച്ചു ഏട്ടനും എന്നത് പ്രാർത്ഥനകളോടെ ഓർക്കുന്നു.

പുസ്തകങ്ങളെ സ്നേഹിച്ച, നർത്തനത്തെ മോഹിച്ച, ഞായറാഴ്ചകളെ പ്രണയിച്ച, പെൺകുട്ടി.. അമ്മു ചേച്ചി സ്നേഹം സ്നേഹം സ്നേഹം.452 views0 comments