Search
  • Sani Yas

രാഹുൽ ഗാന്ധിയെ കണ്ടു വിട്ടുകളഞ്ഞ മികച്ച ചില പാർലമെന്റേറിയനുകൾ.രാജ്യം മുഴുവൻ അലയടിച്ചുയർന്ന ബീജെപി തിരകളുടെ ആരവമാണ് നാട് മുഴുവനും... കഴിഞ്ഞ അഞ്ചു വർഷക്കാലം നാടിനെ നയിച്ച മോഡി ഭരണകൂടത്തെ രാജ്യത്തെ വോട്ടർമാരിൽ വലിയൊരു ശതമാനം വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു, കാരണം ആ വലിയ ശതമാനം മുഴുവനും ആ ഭരണത്തിൽ സംതൃപ്തരായിരുന്നു എന്ന് വേണം വിലയിരുത്താൻ, അത് കൊണ്ട് തന്നെ ഈ അവസരം മോദിയുൾപ്പടെ വിജയിച്ച ഓരോ സ്ഥാനാർഥികളെയും അഭിനന്ദിക്കാനും ആശംസകളറിയിക്കാനും ഒരു ഇന്ത്യൻ എന്ന നിലയിൽ ഞാനും ബാധ്യസ്ഥനാണ്.കേരളിത്തിലാണേൽ പച്ചപരവതാനി വിരിച്ചു നടുവിലൊരു ചുവന്ന മറുകിട്ട അവസ്ഥയാണ്. സുസ്ഥിരമായ ഇടതു കോട്ടകൾ പോലും തകർത്തുവാരി വിജയഭേരി മുഴക്കുമ്പോൾ എല്ലാ യൂഡിഎഫ് ക്യാമ്പുകളും വാ പൊളിച്ചു നിൽപ്പായിരുന്നു അപ്രതീക്ഷിതമായ അതിഗംഭീര വിജയം. മികച്ച പലരും ജയിച്ചു പലരും തോറ്റു പക്ഷെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാൻ കൊതിച്ചതിന്റെ പേരിൽ കേരളത്തിന് നഷ്ട്ടപെട്ട മികച്ച ചില പാർലമെന്റേറിയനുകളുണ്ട്, ഒരുപക്ഷെ അവരെ തിരസ്കരിച്ചതു ആ മണ്ഡലങ്ങളിലെ വോട്ടർമാർ മാത്രമല്ല കേരളം മുഴുവൻ

ചെയ്ത പാതകമായി ചരിത്രം പിന്നീട് വിലയിരുത്തിയേക്കാം കാരണം അവർ അത്രയും മികച്ചവർ ആയിരുന്നു.. ആറ്റിങ്ങലും എറണാകുളവും പാലക്കാടും ആലത്തൂരും വിട്ടുകളഞ്ഞത് അത്രയേറെ കേരളം അർഹിച്ച മൂന്ന് ജനപ്രധിനിധികളെയായിരുന്നു ബിജുവും സമ്പത്തും രാജീവും രാജേഷുമെല്ലാം അത്രയേറെ അദ്ധ്വാനിച്ചിട്ടുണ്ട് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിനും വേണ്ടി, അല്ല മതേതര ഇൻഡ്യക്കുകൂടെ വേണ്ടി എന്ന് പറയുന്നതാകും ശെരി. ഫണ്ട് വിനിയോഗത്തിലും ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളിലും ഉന്നയിച്ച ചോദ്യങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലും ഭേദിക്കപ്പെടാൻ കഴിയാത്ത രീതിയിൽ നയിച്ചിട്ടും രാഹുൽ ഗാന്ധിയുടെ വ്യക്തി പ്രഭാവത്തിന്റെയും അടിസ്ഥാന രഹിതമായ വലതുപക്ഷ വർഗീയ മുതലെടുപ്പുകളുടെയും പശ്ചാത്തലത്തിൽ പൊലിഞ്ഞു പോയ ഈ പാര്ലമെന്റേറിയനുകൾക്കു പകരം വെക്കാൻ പുതുതായി തിരഞ്ഞെടുക്കപെട്ടവർക്കു സാധിക്കട്ടെ അല്ലെങ്കിൽ അതിനൊപ്പമെങ്കിലും ആകട്ടെ എന്ന് പ്രത്യാശിക്കുന്നു

833 views0 comments