Search
  • Sani Yas

Mithun, you can be proud...

മിഥുൻ നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് ഈ ആരാധകർ...


സൂപ്പർ താരങ്ങളുടെ ആരാധക വൃന്ദങ്ങൾ എന്ന പ്രയോഗം തികച്ചും ഒരു സ്വാഭാവിക ഘടകം മാത്രമാണ്.. പക്ഷെ സൂപ്പർ താര പരിവേഷത്തോടെ ജനകീയനായ ഒരു അവതാരകന് വേണ്ടി ആരാധകർ സംഘടിക്കുന്നതും ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ നടത്തുന്നതും എല്ലാം കേരള ചരിത്രത്തിൽ ഇതാദ്യമായാണ്... വളരെ വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് വലിയ ജനപ്രീതി നേടിയ വ്യക്തിയാണ് നടനും റേഡിയോ ജോക്കിയും അവതാരകനുമൊക്കെയായ മിഥുൻ രമേശ് വര്ഷങ്ങളായി മാധ്യമ രംഗത്തും സിനിമാ രംഗത്തും നിറഞ്ഞു നിൽക്കുന്ന മിഥുൻ കോമഡി ഉത്സവത്തിലൂടെയാണ് ജന ഹൃദയങ്ങളിൽ നിറ സാന്നിധ്യമായി മാറുന്നത് പിറന്നാൾ ദിനത്തിൽ മലപ്പുറം കേന്ത്രീകരിച്ചു നിർധനരായ ആളുകൾക്ക് മിഥുൻ ഫാൻസ്‌ അരിവിതരണം നടത്തിയതായി ഞാൻ ഒരു പോസ്റ്റ് കാണാനിടയായി കൂടുതൽ അന്വേഷിച്ചപ്പോൾ സംഘടനാ പ്രസിഡന്റ് കൂടിയായ സുധി കാസർഗോഡുമായി സംസാരിക്കുകയുണ്ടായിസുധിയുടെ വാക്കുകളിലൂടെ


"നിരാലംബരായ ആളുകളിലൂടെ നമ്മളാൽ കഴിയുന്ന സഹായമെത്തിക്കാൻ ഇതുവരെയും സാധിച്ചിട്ടുണ്ട് ഭക്ഷ്യ വസ്തുക്കൾക്ക് പുറമെ ചികിത്സാ സഹായവും രക്ത ദാനവും എല്ലാം ഇതിനോടകം തന്നെ കേരളത്തിലെ പല സ്ഥലങ്ങളിലുമായി ചെയ്തു വരുന്നുണ്ട് മറ്റുള്ള ആരാധക സംഘടനകളിൽ നിന്നും വ്യത്യസ്തമായി ചാനൽ മൽസരങ്ങളോ, വ്യക്തിപൂജയോ, നമ്മുടെ ഭാഗമല്ല. ഓൾ കേരള ലവൽ ഒരു ചാരിറ്റി സംഘടന രൂപീകരിക്കാനിറങ്ങിയപ്പോ, ഏറ്റവും ജനപ്രീതിയാർന്ന മുഖം ശ്രീ.മിഥുൻ രമേശ്. കേരളത്തെ ജലം വിഴുങ്ങാനൊരുങ്ങിയ പ്രളയ മുഖത്തെ അദ്ദേഹത്തിന്റെ പ്രവർത്തന മികവും ഊർജ്ജസ്വലതയുമാണ് അദ്ദേഹത്തിലേക്കു ഞങ്ങളെ ആകർഷിച്ചത്... അത് ശരിയായിരുന്നു നിസാര സമയം കൊണ്ട് തന്നെ നിസ്വാർത്ഥരായ പലരും കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും മുന്നോട്ട് വന്നപ്പോൾ തന്നെ ഞങ്ങൾക്ക് ബോധ്യമായി അവരെയെല്ലാം ചേർത്ത് ഒരു കൂട്ടായ്മ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു... അംഗങ്ങളിൽ നിന്നും ഈടാക്കുന്ന പ്രവേശന ഫീസ് ആയ 100 രൂപയും മാസ വരിസംഘ്യയായ 200 രൂപയും മാത്രമാണ് ഇത്രയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇതുവരെയും സഹായിച്ചത് കണ്ടറിഞ്ഞു നമ്മളെ സഹായിക്കുന്ന സുമനസ്സുകളും കുറവല്ല...

കേരളത്തിലുടനീളം എല്ലാ ജില്ലകളിലും പുതിയ കലാകാരന്മാരെ വാർത്തെടുക്കുന്നതിനായി ഒരു ആർട് സ്കൂൾ ആണ് ഈ കൂട്ടായ്മയുടെ സ്വപ്ന പദ്ധതിയായി ലക്ഷം വെച്ചിരിക്കുന്നത്... മിഥുൻ ചേട്ടന് പുറമെ കോമഡി ഉത്സവത്തിലെ ഗ്രൂമെർ കൂടിയായ സതീഷ്, സംവിധായകനായ മിത്‍ലാജ് അങ്ങനെ നിരവധി പ്രമുഖർ മാർഗ നിർദേശികളായി സംഘടനക്കൊപ്പമുണ്ട് . കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമെ ദുബായ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തനം തുടരുന്നുണ്ട്... "അശരണർക്കു വേണ്ടി അവരുടെ ഉയർത്തെഴുന്നേൽപിനു വേണ്ടി നിങ്ങൾക്കും ഒരു പങ്കാളിയാകാൻ കഴിയുമെങ്കിൽ നിങ്ങൾക്കെല്ലാവർക്കും ഇവരുടെ കൂടെ പങ്കാളികളാകാം അന്തമായ താരാരാധനകൾക്കപ്പുറം ഒരു നല്ല സംഘടനയുടെ ഭാഗമാകാൻ നല്ല പ്രവർത്തനങ്ങൾക്കൊപ്പം കൈത്താങ്ങാകാൻ...

116 views0 comments