Search
  • Sani Yas

Meal Ticket ഭക്ഷണ ടിക്കറ്റ്

The Ballad of Buster Scruggs

അതെ.. ചില സിനിമകളങ്ങനെയാണ് ഉണങ്ങാത്ത മുറിവുപോലെ നോവിച്ചു കൊണ്ടേ ഇരിക്കും മനസ്സിനെയും ശരീരത്തെയും ഒരുപോലെ... സിനിമ ഒരു വിനോദത്തിനുപരി ഒരു അനുഭവമാകണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഏറ്റവും നല്ല അനുഭവമായിരിക്കും 2018 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമായ The Ballad of Buster Scruggs, വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള 6 കൊച്ചു ചിത്രങ്ങളടങ്ങിയ ഈ ചിത്രം 133 മിനിറ്റ് ദൈർഗ്യമുള്ള ഒരു അനുഭവം തന്നെയാണ്...ഇതിലെ ആറു കഥകളും വളരെ മികച്ചതും വ്യത്യസ്തവുമാണെങ്കിലും എനിക്കേറ്റവും ഇഷ്ടപെട്ടത് മൂന്നാമത്തെ ചിത്രമായ Meal Ticket ആയിരുന്നു, തീർത്തും വിജനമായ ഒരു തണുത്ത താഴ്വരയിലൂടെ അരുവിയെ അഭിമുഖമായി അടുത്തുള്ള പട്ടണത്തിലേക്കു ചരക്കു ബോഗിയും വലിച്ചു നീങ്ങുന്ന രണ്ടു കറുത്ത കുതിരകളെ നിയന്ത്രിക്കുന്ന നീളൻ സ്വെറ്റർ, വട്ട തൊപ്പിയും ധരിച്ച ഒരു മനുഷ്യൻ... അവിടെ തുടങ്ങുന്നു ആ മനോഹര കാവ്യം... ചെറിയ കവലകളും ആൾക്കൂട്ടങ്ങളും നോക്കി തെരുവിൽ കഥാപ്രസംഗം നടത്തി ജീവിത മാർഗം നടത്തുന്ന രണ്ടു ജീവനുകളെ പറ്റിയാണ് ചിത്രം പ്രതിപാദിക്കുന്നത്... താമസവും യാത്രയും എല്ലാം ആ ചരക്ക് വണ്ടിയിൽ തന്നെ.. തെരക്കേടില്ലാത്ത ഒരു ചന്ത കണ്ടാൽ അവിടെ തമ്പടിക്കും ചുവരുകളിലൊക്കെ ചെന്ന് അയാൾ പോസ്റ്റർ ഒട്ടിക്കും പ്രൊഫസർ ഹാരിസന്റെ കഥ പ്രസംഗത്തെ പറ്റി... അത്യാവശ്യം ആള് കൂടിയാൽ പിന്നെ പതിയെ പരിപാടി ആരംഭിക്കലായി.. അവിടെയാണ് നമ്മൾ അമ്പരന്നു പോകുന്നത് യാത്ര വാഹനം തന്നെ പകുതി സ്റ്റേജ് ആക്കി മാറ്റി എണ്ണ വിളക്കുകൾ സ്റ്റേജിലെ കർട്ടനിലേക്ക് വെച്ചിരിക്കുന്നു ആകാംഷയോടെ കാത്തിരിക്കുന്ന ജനങ്ങൾ കർട്ടൻ തുറന്നതോടു കൂടി കണ്ട കാഴ്ച ഒറ്റ നിമിഷം കൊണ്ട് മൂഖമായ മുഖങ്ങളിലേക്ക് ചേക്കേറുന്നു ഇരു കാലുകളും കൈകളും ഇല്ലാത്ത ഒരു ഉടൽ മാത്രമുള്ള പ്രൊഫസർ ഹാരിസൺ ഒരു ഉയരമുള്ള കസേരയിൽ..... കഥ പറച്ചിൽ തുടങ്ങി...എബ്രഹാം ലിങ്കന്റെ Gettysburg Address ആസ്പദമാക്കിയ കഥയാണ് ആവിഷ്കാരം... കഥ പറച്ചിൽ തീർത്തും കണ്ടിരിക്കുന്നവരെ ഒരു യാത്ര തന്നെ കൊണ്ട് പോകുന്നുണ്ടെന്ന് അവരുടെ മുഖങ്ങളിൽ നിന്നും വ്യക്തം.. തീരാറാകുമ്പോൾ കൂടെയുള്ള സുഹൃത് വന്നു തന്റെ തൊപ്പി നീട്ടി കഴിയുന്ന സഹായം അഭ്യർത്ഥിക്കും..... അങ്ങനെ വഴിയിൽ തന്നെ തമ്പടിച്ചു ഉറക്കവും..... പതിയെ പതിയെ ആളുകൾ കുറഞ്ഞ തുടങ്ങി... ചില സ്ഥലങ്ങളിൽ ഒന്നോ രണ്ടോ പേർ വന്നാലായി. ഇങ്ങനെ കിട്ടുന്ന നാണയ തുട്ടുകൾ കൊണ്ട് മുന്നോട്ട് പോകാനാകില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം വൈകല്യമുള്ള ഹാരിസൺ തനിക്കൊരു ബാധ്യതയാണെന്ന് കൂടി വിചാരിച്ചു തുടങ്ങി... ഹാരിസണ്‌ പകരം മറ്റൊരു ബിസിനസ് ഉപാധിയാണ് അദ്ദേഹം കണ്ടെത്തിയത് ഒരു പന്തയ കോഴി... അവൻ കളിക്കുന്നിടത്തെല്ലാം വലിയ ജനക്കൂട്ടമാണ് ഉള്ള കാശ് കൊടുത്തു അയാൾ ആ കോഴിയെ സ്വന്തമാക്കി... പിന്നീടുള്ള യാത്രയിൽ മൂവർ സംഘമായി.... യാത്ര മദ്ധ്യേ വണ്ടി നിർത്തി ആഴമുള്ള പുഴയിലേക്ക് ഹാരിസണെ ഉപേക്ഷിച്ചു മടങ്ങുമ്പോൾ അയാളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....ഇതിലെടുത്തു പറയേണ്ട പ്രകടനം തീർച്ചയായും Harry Melling എന്ന അത്ഭുത പ്രതിഭയുടെ തന്നെയായിരുന്നു കാരണം പ്രൊഫസർ ഹാരിസൺ എണ്ണ കഥാ പാത്രം ഒരു തേങ്ങലോടെയല്ലാതെ കണ്ടു തീർക്കാനാകില്ല അത്രക്കും ഹാരി അതിനെ മികവുറ്റതാക്കിയിട്ടുണ്ട്.... ഏറ്റവും മികച്ച തിരക്കഥക്കുള്ള അക്കാദമി അവാർഡ് നേടിയ ഈ ചിത്രം മികച്ച ഛായാഗ്രഹണം കൊണ്ടും എഡിറ്റിംഗ് കൊണ്ടും ശബ്ദ മിശ്രണം കൊണ്ടുമെല്ലാം തീർത്തും സമ്പന്നമാണ്... ഈ ചിത്രം netflix ൽ ലഭ്യമാണ്...7 views0 comments