Search
  • Sani Yas

ഫിഡലെന്ന ഗീതം

"ഭീരുത്വം നിറഞ്ഞ ഭീഷണികളും അതിഹീനമായ ക്രൂരതകളും എന്റെ ജയിൽ ജീവിതം മറ്റാരേക്കാളും ദുഷ്ക്കരമാക്കിയേക്കാം, എന്നാൽ ജയിലറകളെ ഞാൻ ഭയപ്പെടുന്നില്ല എന്റെ സഖാക്കളുടെ ജീവനെടുത്ത ഏകാധിപതിയുടെ ദുഷ്ചെയ്തികളെയും ഞാൻ ഭയപ്പെടുന്നില്ല, കുറ്റപെടുത്തിക്കൊള്ളൂ കുഴപ്പമില്ല ചരിത്രം എന്നോട് മാപ്പാക്കും..."


ഫിഡലെന്ന ഗീതം.... 2016 അവസാനിക്കുമ്പോൾ അവസാനിച്ചത് ആ വര്ഷം മാത്രമല്ല ഒരു യുഗം തന്നെ ആയിരുന്നു. നിലയ്ക്കുന്നത് വരെ കാസ്ട്രോയുടെ മിടിപ്പുകൾ ലോകത്തിന്റെ ഇടിമുഴക്കമായിരുന്നു. നമ്മൾ കേരളീയർ കാസ്‌ട്രോയെ കറിവേപ്പില കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഒരു പക്ഷെ ആധുനിക ഇന്ത്യൻ കമ്മ്യൂണിസ്റ്റ് വിപ്ലവ അവകാശികൾ ആ അവസ്ഥയിലെത്തിച്ചു എന്ന് വേണം പറയാൻ.2008 -ൽ അധികാരം സഹോദരൻ റൗൾ കാസ്ട്രോയുടെ കയ്യിൽ വെച്ച് പിൻവാങ്ങുന്നത് വരെ ആ വാക്കും നോക്കും എന്നും ക്യൂബൻ ജനതയുടെ സിംഹ സാന്നിധ്യമായിരുന്നു. "പ്രായം തൊണ്ണൂറുകളിൽ എത്തി നിൽക്കുന്നു.... സർവ്വ ജീവനെയും പോലെ താനും വിടവാങ്ങാൻ ഇനി അധിക നാളുകൾ ബാക്കിയില്ല.... പക്ഷെ നമ്മൾ പടുത്തുയർത്തിയ ആശയങ്ങളും ദേശീയതയും ലോകം നില നിൽക്കുന്നിടത്തോളം ജീവനുറ്റതായിരിക്കും.... അത് കൊണ്ട് തുടരുക... " ഇത്രയും പറഞ്ഞു ആ വിപ്ലവ സൂര്യൻ പ്രായത്തിന്റെ അവശതകൾ ഭേദിച്ചു മുഷ്ടി ഉയർത്തിയപ്പോൾ ചെറിയൊരു തേങ്ങലോടെ അതിലേറെ ആർജവത്തോടെ viva fidel... viva fidel... എന്ന് വിളിച്ചു കൊണ്ടേയിരുന്നു കണ്ടവർ മാത്രമല്ല കേട്ടവരും അറിഞ്ഞവരും....ക്യൂബക്കപ്പുറം ഇന്ന് ലോകത്തിന്റെ ഒരു കോണിലുള്ള ഈ കേരളത്തിലിരുന്നു കേവല ഒരു സാധാരണക്കാരനായ ഞാൻ പോലും ഈ വിപ്ലവ കാവ്യത്തിന് മുന്നിൽ തല കുനിക്കുന്നു എങ്കിൽ അതാണ് ഫിഡൽ കാസ്ട്രോ റൂസ് എന്ന ഇതിഹാസ പിറവി കൈവരിച്ച ഏറ്റവും വലിയ നേട്ടം..... ഫിഡൽ എന്നും ഒരു ഗീതമാണ്, പൂർണ്ണമായി കമ്മൂണിസം എന്നോ മാർക്സിസം എന്നോ ലെനിനിസം എന്നോ വിശേഷിപ്പിക്കാനാകാത്ത സോഷ്യലിസത്തിന്റെ ഗീതം.. ഈ ഗീതമായിരുന്നു ക്യൂബൻ ജനതയുടെ ഉണർത്തുപാട്ട്. ക്യൂബ മാത്രമല്ല ലോകത്തിന്റെ പല കോണുകളും അതിന്റെ പരിസമാപ്തി വരെ എന്നും വായിച്ചു കൊണ്ടിരിക്കുന്ന ഈ വിപ്ലവ കാവ്യത്തിന്റെ ആദ്യ ഖണ്ഡികയുടെ ചില വരികൾ മാത്രം മതിയാകും കമ്മ്യൂണിസമെന്നും വിപ്ലവമെന്നും പറഞ്ഞു നടമാടി കൊണ്ടിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ കോമരങ്ങളുടെ പുനർ വിചിന്തനത്തിന്."ഭീരുത്വം നിറഞ്ഞ ഭീഷണികളും അതിഹീനമായ ക്രൂരതകളും എന്റെ ജയിൽ ജീവിതം മറ്റാരേക്കാളും ദുഷ്ക്കരമാക്കിയേക്കാം, എന്നാൽ ജയിലറകളെ ഞാൻ ഭയപ്പെടുന്നില്ല എന്റെ സഖാക്കളുടെ ജീവനെടുത്ത ഏകാധിപതിയുടെ ദുഷ്ചെയ്തികളെയും ഞാൻ ഭയപ്പെടുന്നില്ല, കുറ്റപെടുത്തിക്കൊള്ളൂ കുഴപ്പമില്ല ചരിത്രം എന്നോട് മാപ്പാക്കും..." ഒരു ചെറിയ കോടതി മുറിയിലേക്ക് ലോകത്തെ മുഴുവൻ സങ്കോചിപ്പിച്ച തീക്ഷണതയുടെ വാക്കുകൾ. സ്പാനിഷ് വാമൊഴികളെ ആയിരങ്ങൾക്ക് മുന്നിൽ അതർഹിക്കുന്ന എല്ലാ സൗന്ദര്യങ്ങളോടെയും അതിന്റെ പരമോന്നതിയിൽ എത്തിച്ച കാസ്ട്രോ . ഈ ഗീതം അറിയാനും പ്രചോദനമുൾക്കൊള്ളാനും ഒരുപാടുണ്ട് ഒരുപാട്....... അറിയണം ഫിദലിനെ അറിയാൻ ശ്രമിക്കണം....66 views2 comments