Search
  • Sani Yas

നിങ്ങളെ കല്ലെറിഞ്ഞ കൂട്ടത്തിൽ മുൻപന്തിയിൽ നിന്ന ആളാണ് ഞാനും..

പ്രതിഭയെ ചിറകുകളാക്കി ഉയരത്തിൽ ഉയരത്തിൽ പറന്നുയരുന്ന ഫീനിക്സ് പക്ഷി, എല്ലാ വിമർശന ശരങ്ങൾക്കുമപ്പുറം ഉയരെ തന്നെയാണ് പാർവതി നിങ്ങളുടെ സ്ഥാനം...


മുൻവിധികളോടെ തന്നെയാണ് സിനിമ കണ്ടു തുടങ്ങിയത് അതിനപ്പുറമുള്ള വിസ്മയമൊന്നും സിനിമയിൽ സംഭവിച്ചുമില്ല പക്ഷെ എല്ലാത്തിനുമുപരി തിയേറ്റർ വിട്ടിറങ്ങിയപ്പോൾ മുതൽ എന്നെ ചിന്തിപ്പിച്ചു കൊണ്ടേ ഇരുന്ന ചില ഘടകങ്ങളുണ്ട് അതിൽ ഒരു നല്ല സിനിമയുണ്ട്, ശക്തമായ പ്രമേയമുണ്ട്, അതി ശക്തമായ കഥാപാത്രങ്ങളുണ്ട്, ഇതിനൊക്കെ അപ്പുറത്തു പാർവതി എന്ന കലാകാരിയുണ്ട് നിങ്ങളെ കല്ലെറിഞ്ഞ കൂട്ടത്തിൽ മുൻപന്തിയിൽ നിന്ന ആളാണ് ഞാനും അതിലെല്ലാം എനിക്ക് എന്റേതായ ന്യായീകരണങ്ങളും രാഷ്ട്രീയവും വീക്ഷണങ്ങളും ഉണ്ടായിരുന്നു.. അതിന്നും അതുപോലെ നില നിലക്കുന്നു.നിങ്ങളിലെ കലാകാരിയെ ഞാൻ വല്ലാതെ ബഹുമാനിക്കുന്നുണ്ട് ആരാധിക്കുന്നുണ്ട് കാരണം ഇത്രയേറെ തീവ്രതയേറിയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ഞങ്ങൾക്ക് മറ്റൊരു പാർവതി ഇല്ലാതെ പോയി.. പാർവതി ഇതുവരെ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങൾക്കും അങ്ങനെ ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരു തീവ്രതയുണ്ട് അത് കൊണ്ട് തന്നെയാകാം അവരിലെ വ്യക്തിയും അത്രയേറെ സമ്മർദ്ദങ്ങളെ അതിജീവിച്ചു കൊണ്ടിരിക്കുന്നതും. സിനിമ നമ്മളെ പല സമയത്തും നമ്മുടെ ആന്തരികമായ വികാരങ്ങളെ സ്വാധീനിക്കാറുണ്ട് സ്വപ്നങ്ങളെ അതിജീവിക്കാനുള്ള ഊർജം അല്ലെങ്കിൽ ഉയരത്തിൽ സ്വപ്നം കാണാനുള്ള പ്രേരണ അതായിരിക്കാം ഉയരെ കണ്ടിറങ്ങുന്നവന്റെ ഉള്ളിൽ തോന്നിയേക്കാവുന്ന വികാരം.



പാർവതിയെ പോലെ തന്നെ തീർത്തും എടുത്തു പറയേണ്ട ചിലപ്രകടനങ്ങളുണ്ട് ഒന്നും നേടാനായില്ല എന്ന അപകർഷതാ ബോധമോ വിഷാദമോ ഉള്ളിലൊതുക്കി ഉയരങ്ങൾ കീഴടക്കുന്ന കാമുകിയെ അസൂയയോടെ അല്ലെങ്കിൽ സ്വാര്ഥതയോടെ മാത്രം നോക്കി കാണുന്ന കാമുകൻ.. ആസിഫലി സൂക്ഷ്മാഭിനയങ്ങളുടെ മുകുളങ്ങൾ താങ്കൾക്കും അസാധ്യമായി അവതരിപ്പിക്കാൻ കഴിയും എന്ന് താങ്കൾ തെളിയിച്ചു. എല്ലാ സിനിമയിലുമെന്ന പോലെ സിദ്ധീഖ് ഇതിലും ജീവിച്ചു കാണിച്ചു.. പ്രതീക്ഷകൾക്ക് ചിറകു മുളപ്പിച്ചു ടോവിനോ നമ്മളെ സന്തോഷിപ്പിച്ചു, സുഹൃത്തിനു താങ്ങായി അനാർക്കലി നമ്മളെ ആശ്വസിപ്പിച്ചു... പക്ഷെ പാർവതി വീണ്ടും വീണ്ടും നമ്മളെ ഉയരത്തിലുയരത്തിൽ ചിന്തിപ്പിച്ചു.... അഭിനന്ദനങൾ ഈ പ്രമേയം സിനിമയാക്കിയതിന് സംവിധായകനും നിർമ്മാതാവിനും അണിയറ പ്രവർത്തകർക്കും



0 views
  • Black LinkedIn Icon
  • Black Facebook Icon
  • Black Instagram Icon

© 2019 by Sani Yas Designs